ശ്രീനു എസ്|
Last Modified ബുധന്‍, 31 മാര്‍ച്ച് 2021 (09:39 IST)
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കോട്ടയ്ക്കല്‍ ഭാഗത്തേക്ക് പോകുന്ന കാറിനാണ് തീപിടിച്ചത്. കാറിനു തീപിടിച്ചത് ശ്രദ്ധയില്‍ പെട്ടയുടനെ കാര്‍ നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങി. തുടര്‍ന്ന് കാര്‍ പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു. കാറിന്റെ ബോണറ്റില്‍ നിന്നാണ് ആദ്യം പുക ഉയര്‍ന്നത്. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നാണ് കരുതുന്നത്.