മലപ്പുറത്ത് അരകോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി

ശ്രീനു എസ്| Last Modified തിങ്കള്‍, 18 ജനുവരി 2021 (21:48 IST)
മലപ്പുറത്ത് അരകോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി. കുറക്കത്താണി സ്വദേശിയായ കല്ലന്‍ ഇബ്രാഹീം എന്ന ഇബ്രാഹാം ഇയാളുടെ ലോഡ്ജ് മുറിയിലും കാറിലുമായി സൂക്ഷിച്ചിരുന്ന 50കിലോയിലധികം വരുന്ന കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് അന്‍പത് ലക്ഷം രൂപയോളം അന്താരാഷ്ട്ര വിപണിയില്‍ മതിപ്പ് വില കണക്കാക്കുന്നു.

കൂടാതെ കഞ്ചാവ് വിറ്റ വകയില്‍ ഉണ്ടായിരുന്ന 75000/ രൂപയും കണ്ടെടുത്തു.പാര്‍ട്ടിയില്‍ സറ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്മന്റ്റ് സക്വാഡിന്റ്റെ തലവനായ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി അനികുമാറിനോടൊപ്പം ടീമംഗങ്ങളായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി .കൃഷ്ണകുമാര്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി ആര്‍ .മുകേഷ് കുമാര്‍, എസ് മധുസൂദനന്‍ നായര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി സുബിന്‍, കെ.മുഹമ്മദ് അലി , പ്രഭാകരന്‍ പള്ളത്ത്, ആര്‍. രാജേഷ്, എസ്. ഷംനാദ് എക്‌സൈസ് ഡ്രൈവറായ കെ. രാജീവ് എന്നിവരുമുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :