മഴക്കെടുതി: മലപ്പുറത്ത് 15ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

മലപ്പുറം| ശ്രീനു എസ്| Last Updated: ശനി, 8 ഓഗസ്റ്റ് 2020 (11:11 IST)
കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വിവിധ താലൂക്കുകളിലായി 15 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി. നിലമ്പൂരില്‍
നാല് ക്യാമ്പുകളും ഏറനാട്
രണ്ട് ക്യാമ്പുകളും പെരിന്തല്‍മണ്ണയില്‍ ഓരോ ക്യാമ്പുമാണ് പുതിയതായി ആരംഭിച്ചിട്ടുള്ളത്. ജില്ലയിലെ 15 ക്യാമ്പുകളിലായി 184 കുടുംബങ്ങളില്‍ 798 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്.

നിലമ്പൂര്‍ താലൂക്കില്‍ കാളികാവ് ബസാര്‍, കരുവാരകുണ്ട് എച്ച്.എസ്.എസ്, ജി.എല്‍.പി.എസ് പാറശ്ശേരി, എം.എം.എല്‍.പി.എസ് വെളിമ്പിയംപാടം, ഏറനാട് താലൂക്കില്‍ ഈന്തുംപള്ളി ക്രഷര്‍ ക്വാട്ടേഴ്സ്, ഓടക്കയം ജി.യു.പി.എസ്, പെരിന്തല്‍മണ്ണയില്‍ എം.ജെ അക്കാദമി എന്നിങ്ങനെയാണ് പുതിയതായി ആരംഭിച്ച ഏഴ് ക്യാമ്പുകള്‍. നിലമ്പൂരില്‍ നിലവില്‍ ആകെ 10 ക്യാമ്പുകളും ഏറനാട് മൂന്ന് ക്യാമ്പുകളും പെരിന്തല്‍മണ്ണയിലും പൊന്നാനിയിലും ഓരോ ക്യാമ്പുകളുമാണ് പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :