മലപ്പുറം കളക്‌ടർക്കും സബ് കളക്‌ടർക്കും കൊവിഡ്, കളക്‌ടറേറ്റിലെ 21 ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചു

മലപ്പുറം| അഭിറാം മനോഹർ| Last Modified വെള്ളി, 14 ഓഗസ്റ്റ് 2020 (13:01 IST)
മലപ്പുറം: മലപ്പുറം ജില്ലാ കളക്‌ടർ കെ. ഗോപാലകൃഷ്‌ണന് കൊവിഡ് സ്ഥിരീകരിച്ചു. ഡെപ്യൂട്ടി ഉൾപ്പടെ കളക്‌ടറേറ്റിലെ 21 മറ്റ് ഉദ്യോഗസ്ഥർക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വലിയ തോതിലുള്ള രോഗബാധയാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെയാണ് ജില്ലയുടെ ചുമതലയുള്ള പ്രധാന ഉദ്യോഗസ്ഥർക്കും കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഇന്നലെ മലപ്പുറം ജില്ലാ പോലീസ് മേധാവിയായ യു അബ്‌ദുൾ കരീമിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.കോവിഡ് അവലോകന യോഗം ഉള്‍പ്പെടെ പ്രധാന യോഗങ്ങളിലെല്ലാം ഉദ്യോഗസ്ഥര്‍ ഒരുമിച്ചാണ് പങ്കെടുക്കുന്നത്. ഈ ഉദ്യോഗസ്ഥരെല്ലാവരും തന്നെ കരിപ്പൂര്‍ വിമാനാപകടം ഉണ്ടായപ്പോള്‍ രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു. കൂടുതൽ ഉദ്യോഗസ്ഥർക്ക് കൂടി വരും ദിവസങ്ങളിൽ രോഗബാധയുണ്ടാവാൻ ഇത് സാധ്യത സൃഷ്‌ടിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :