മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 19 ഡിസം‌ബര്‍ 2021 (16:42 IST)
മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. ആനക്കയം വള്ളിക്കാപ്പറ്റയിലാണ് അപകടം ഉണ്ടായത്. ആനക്കയം ചേപ്പൂര്‍ കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖൈറുന്നീസ(46), സഹോദരന്‍ ഉസ്മാന്‍ (36), ഭാര്യ സുലൈഖ(33) എന്നിവരാണ് മരിച്ചത്. കൂടാതെ മൂന്നു കുട്ടികളടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ഓട്ടോ 40 അടി ഉയരത്തില്‍ നിന്ന് താഴെ വിഴുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :