തിരുവനന്തപുരം|
Rijisha M.|
Last Modified ബുധന്‍, 1 ഓഗസ്റ്റ് 2018 (12:05 IST)
നാല് വർഷത്തിന് ശേഷം
മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകൾ ഉള്ള അണക്കെട്ടിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകൾ മൂന്നു സെന്റിമീറ്റർ വീതമാണ് തുറന്നത്. പരമാവധി സംഭരണ ശേഷിയായ 115.06 മീറ്റർ എത്താനായതിനെത്തുടർന്നാണ് അണക്കെട്ട് തുറന്നത്.
രാവിലെ പതിനൊന്നിനും പന്ത്രണ്ടിനും ഇടയ്ക്ക് അണക്കെട്ട് തുറക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം അറിയിച്ചു. നാലുവര്‍ഷത്തിനിടെ ആദ്യമായിട്ടാണ് മലമ്പുഴ അണക്കെട്ടിലെ വെളളം ഒഴുക്കിവിടുന്നത്.
അതേസമയം, സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് ശമനമില്ല. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഴ ശക്തമായി പെയ്യുന്നത്.