മലബാർ സിമന്റ്സ്: സമഗ്രാന്വേഷണം വേണമെന്ന് കാനം രാജേന്ദ്രൻ

മലബാര്‍ സിമന്റ്സ് അഴിമതി , കാനം രാജേന്ദ്രൻ , സിപിഎം , സിപിഐ
ആറന്മുള| jibin| Last Modified വ്യാഴം, 21 മെയ് 2015 (09:03 IST)
മലബാര്‍ സിമന്റ്സ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ എം സുന്ദരമൂര്‍ത്തി നല്‍കിയ രഹസ്യമൊഴി സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അന്വേഷണത്തിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. പൊതുമേഖലാ വ്യവസായത്തെ തകർക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും പറഞ്ഞു.

അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. യോഗത്തില്‍ മലബാര്‍ സിമന്റ്സ് വിഷയവും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ അച്ചടക്കലംഘനം വീണ്ടും പ്രമേയമായി വരാനും സാധ്യതയുണ്ട്. അതേസമയം എളംമരം കരീമിനെതിരായ ആരോപണം സെക്രട്ടേറിയറ്റ് തള്ളുമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം എകെജി സെന്‍ററില്‍ രാവിലെ പത്തുമുതലാണ് യോഗം.

മലബാര്‍ സിമന്റ്സ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ എം സുന്ദരമൂര്‍ത്തി നല്‍കിയ രഹസ്യമൊഴി പ്രകാരം മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ എളംമരം കരീമിനെതിരെ പരാമര്‍ശമുണ്ട്. ആരോപണം പുറത്തുവന്ന ഉടന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതോടെ പാര്‍ട്ടി പ്രതിസന്ധിയിലാക്കിയിരുന്നു. ഈ വിഷയവും ചര്‍ച്ചയാകും. കൂടാതെ പാര്‍ട്ടി നേതൃത്വത്തിനെതിരേ കഴിഞ്ഞ ദിവസം വിഎസ് നടത്തിയ പരാമര്‍ശങ്ങളും ചര്‍ച്ചയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :