ശബരിമലയില്‍ മകരസംക്രമ പൂജ നടന്നു; ഇന്ന് മകരവിളക്ക്

ശബരിമല| JOYS JOY| Last Modified വെള്ളി, 15 ജനുവരി 2016 (10:47 IST)
ശബരിമലയില്‍ നടന്നു. പുലര്‍ച്ചെ 01.27നാണ് പൂജ നടന്നത്. ധനു രാശിയിൽ നിന്ന് മകരരാശിയിലേക്ക് സൂര്യൻ മാറുന്ന നിമിഷമാണ് മകരസംക്രമ പൂജ നടക്കുക. ഇന്നാണ് ശബരിമലയില്‍ മകരവിളക്ക് മഹോത്സവം.

മകരസംക്രമ പൂജയ്ക്കൊപ്പം അഭിഷേകവും നടന്നു. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവന്ന നെയ്യ് ഉപയോഗിച്ചാണ് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്തത്. തുടർന്ന് രണ്ടു മണിക്ക് നടയടച്ചു. തുടര്‍ന്ന് പതിവു പോലെ പൂജകള്‍ക്കും നെയ്യഭിഷേകത്തിനുമായി മൂന്നുമണിക്ക് നട വീണ്ടും തുറന്നു.

വൈകുന്നേ 06.40നാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കുക. ഈ സമയമാണ്
പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുക.
മകരവിളക്ക് ദിവസമായ ഇന്ന് മുതല്‍ ജനുവരി 19വരെ തുടര്‍ച്ചയായി അഞ്ചു ദിവസം എഴുന്നള്ളത്ത് നടത്തും.

അതേസമയം, അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര രാവിലെ ആറുമണിക്ക് ളാഹ സത്രത്തിൽ നിന്ന് പുനരാരംഭിച്ചു. അട്ടത്തോട്ടിലെത്തുന്ന ഘോഷയാത്ര കാനനപാതയിലൂടെ ചെറിയാനവട്ടം, വലിയാനവട്ടം വഴി വൈകുന്നേരം നാലിന് ശരംകുത്തിയിലെത്തും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :