മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല| JOYS JOY| Last Modified ബുധന്‍, 30 ഡിസം‌ബര്‍ 2015 (10:31 IST)
മകരവിളക്ക് മഹോത്സവത്തിനായി നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചരയ്ക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് ഇ ശങ്കരന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.

വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പതിവു പൂജകള്‍ ആരംഭിക്കും. ജനുവരി 15 നാണ് മകരവിളക്ക് മഹോത്സവം. മകരവിളക്കിനോട് അനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളല്‍ 12നാണ്. 13ന് പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും.

പമ്പ വിളക്കും പമ്പസദ്യയും 14ന് നടക്കും. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി 20ന് രാവിലെ ക്ഷേത്രനട അടയ്ക്കും. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് ശേഷം മാത്രമെ പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ മല ചവിട്ടാന്‍ അനുവദിക്കൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :