ചിപ്പി പീലിപ്പോസ്|
Last Modified ഞായര്‍, 12 ജനുവരി 2020 (13:18 IST)
‘ഞങ്ങള്‍ തിരിച്ചുവരും, അതൊരു വാശിയാണ്’ തകര്‍ന്നടിഞ്ഞ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ളാറ്റിനു മുന്നില്‍നിന്ന് പറയുന്നത് താമസക്കാരനും സംവിധായകനുമായ മേജര്‍ രവിയാണ്. അധ്വാനിച്ച് ഉണ്ടാക്കിയ പണം മുടക്കി വാങ്ങി, വർഷങ്ങളോളം താമസിച്ച ഫ്ലാറ്റ് പൊളിക്കുന്നത് കാണാനുള്ള കരുത്തില്ലാതെ പലരും ഇന്നലെ മരടില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നെന്നും മേജര്‍ രവി പറഞ്ഞു.
‘പത്തുവര്‍ഷക്കാലം ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെ ഒന്നിച്ച് താമസിച്ച സ്ഥലമാണ് ഇത്. എന്തുവന്നാലം അവസാനം വരെ ഒന്നിച്ചു നില്‍ക്കും. ഞങ്ങള്‍ തിരിച്ചു വരും. അതൊരു വാശിയാണ്. ഇവിടെത്തന്നെ വീടുവച്ച് താമസിക്കാനാകുമോയെന്നാണ് നോക്കുന്നത്.‘
‘ഈ ഫ്‌ളാറ്റിന്റെ ടെറസില്‍ വെച്ചായിരുന്നു കര്‍മയോദ്ധയിലെ മോഹന്‍ലാലിന്റെ ആദ്യ ഷോട്ടെടുത്തത്. ഫ്ലാറ്റ് പൊളിക്കുന്നത് മൂലം മറ്റുള്ളവര്‍ക്ക് ആപത്തൊന്നുംവരുത്തരുതേ എന്നായിരുന്നു. സമീപവാസികള്‍ക്കും മറ്റുള്ളവര്‍ക്കും നാശനഷ്ടമുണ്ടാക്കാതെ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ പൊളിക്കല്‍ ഏറ്റെടുത്ത എന്‍ജിനീയര്‍മാരോടും നന്ദി അറിയിക്കുന്നു.’ മേജര്‍ രവി പറഞ്ഞു.