മനുഷ്യനുമാത്രമേ മറ്റൊരു മനുഷ്യനെ രക്ഷിക്കാന്‍ കഴിയുവെന്ന് എംഎ യൂസഫലി

ശ്രീനു എസ്| Last Modified ബുധന്‍, 9 ജൂണ്‍ 2021 (08:20 IST)
മനുഷ്യനുമാത്രമേ മറ്റൊരു മനുഷ്യനെ രക്ഷിക്കാന്‍ കഴിയുവെന്ന് പ്രമുഖ വ്യവസായി എംഎ യൂസഫലി. ഒരു സ്വകാര്യ ചാനലില്‍ ബെക്‌സ് കൃഷ്ണനെ വധശിക്ഷയില്‍ നിന്ന് രക്ഷിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഹെലിക്കോപ്റ്റര്‍ അപകടത്തിനു മുന്‍പ് ജനുവരിയിലാണ് ബെക്‌സ് കൃഷ്ണനെ സഹായിക്കാന്‍ ഒരു കോടി രൂപ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഹെലിക്കോപ്റ്ററില്‍ നിന്ന് വീണതുകൊണ്ട് പണം വാരിക്കോരി നല്‍കുന്നതല്ലെന്നും പ്രശസ്തിക്കുവേണ്ടിയല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :