മന്ത്രി ബാബു വീണ്ടും പിന്നിൽ, സ്വരാജിന്റെ ലീഡ് 1500ലേക്ക്

തൃപ്പൂണിത്തുറയിൽ സി പി എം സ്ഥാനർത്ഥി എം സ്വരാജ് സിറ്റിംങ്ങ് എം എൽ എ കെ ബാബുവിനെ പിന്നിലാക്കി വീണ്ടും മുന്നിൽ. ആദ്യം മുതൽ മികച്ച ലീഡ് നിലനിർത്തിയ മന്ത്രി ബാബു പിന്നിലേക്ക് പോവുകയായിരുന്നു. 15000 വോട്ടി

തിരുവനന്തപുരം| aparna shaji| Last Updated: വ്യാഴം, 19 മെയ് 2016 (10:27 IST)
തൃപ്പൂണിത്തുറയിൽ സി പി എം സ്ഥാനർത്ഥി എം സ്വരാജ് സിറ്റിംങ്ങ് എം എൽ എ കെ ബാബുവിനെ പിന്നിലാക്കി വീണ്ടും മുന്നിൽ. ആദ്യം മുതൽ മികച്ച ലീഡ് നിലനിർത്തിയ മന്ത്രി ബാബു പിന്നിലേക്ക് പോവുകയായിരുന്നു. 1500 വോട്ടിന് ലീഡ് നിലനിർത്തുകയാണ് സ്വരാജ്.

വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസിന്റെ കെ മുരളീധരന്‍ മുന്നില്‍. ബി ജെ പി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സി പി എം സ്ഥാനാര്‍ത്ഥിയായി
ടി എന്‍ സീമയുമാണ് മത്സരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ബി ജെ പി ഏറ്റവും കൂടുതല്‍ പ്രതീക്ഷവച്ചുപുലര്‍ത്തുന്ന നേമം മണ്ഡലത്തില്‍ ഓ രാജഗോപാല്‍ മുന്നില്‍

ഇക്കുറി സംസ്ഥാനത്ത് ആകെ 2,01,25,321 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ എട്ടിന് മണിമുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. ഒൻപതു മുതൽ ലീഡിങ്ങ് നില അറിയാം. പതിനൊന്ന് മണിയോടെ കേരളം ഭരിക്കുന്നത് ആരാണെന്ന സൂചനകള്‍ ലഭിച്ചു തുടങ്ങും. എന്നാല്‍ ശക്തമായ ഒരു പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെങ്കില്‍ വിധിയറിയാന്‍ 12 മണിവരെ കാത്തിരിക്കേണ്ടിവരും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :