ഒരു മര്യാദ വേണ്ടേ? ജീവിതത്തിൽ ഒരിക്കലും ചാണകക്കുഴിയിൽ വീഴേണ്ട ഗതികേടുണ്ടായിട്ടില്ല: സന്ദീപ് വാര്യർക്കെതിരെ സ്വരാജ്

ജോൺസി ഫെലിക്‌സ്| Last Modified ശനി, 1 ഓഗസ്റ്റ് 2020 (08:44 IST)
തന്റെ മണ്ഡലത്തിലെ ഉപ്പുകുളം എന്ന സ്ഥലത്ത് ആർ എസ് എസിൻറെ ശാഖയിൽ എം സ്വരാജ് പോയിട്ടുണ്ടെന്ന് ബി ജെ പി നേതാവ് സന്ദീപ് വാര്യർ. എന്നാൽ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കാര്യങ്ങൾ കൃത്യമായി മനസിലാക്കിയിട്ടുണ്ടാവണമെന്ന് സ്വരാജ് തിരിച്ചടിച്ചു.

ന്യൂസിന്റെ രാത്രി ചർച്ചയിൽ സംസാരിക്കവെയാണ് സന്ദീപ് വാര്യരും സ്വരാജുമായി ഏറ്റുമുട്ടൽ നടന്നത്.

ആരോ മെസേജ് അയച്ചു എന്നൊക്കെയാണ് പറയുന്നത്. കൃത്യമായി അറിയില്ലെന്നും പറയുന്നു. ഒരു മര്യാദ വേണ്ടേ? എന്റെ മണ്ഡലത്തിൽ ഉപ്പുകുളമെന്ന സ്ഥലമില്ല. ഇനി ഏത് കുളത്തിന്റെ വശത്തുകൂടി പോയാലും ചാണകക്കുഴിയിൽ വീഴേണ്ട ഗതികേടുണ്ടാവില്ല - സ്വരാജ് തുറന്നടിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :