പൊലീസ് നടപടി തെറ്റ്, ന്യായീകരണമില്ല, യുഎപിഎ അറസ്റ്റിനെതിരെ പ്രതികരണവുമായി എം സ്വരാജ്

വെബ്‌ദുനിയ ലേഖകൻ| Last Modified ഞായര്‍, 3 നവം‌ബര്‍ 2019 (11:18 IST)
കോഴിക്കോട് പന്തീരങ്കാവിൽ സിപിഎം പ്രവർത്തകരെ ചുമത്തി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ സിപിഎം എംഎൽഎ എം സ്വരാജ്. പൊലീസ് നടപടി തെറ്റാണെന്നും അതിന് ന്യയീകരണമില്ലെന്നും സ്വരാജ് വ്യക്തമക്കി. സംഭവത്തിൽ പാർട്ടിക്കുള്ളിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് എം സ്വരജിന്റെ പ്രതികരണം

വിദ്യാർത്ഥികൾക്ക് മേൽ യുഎ‌പിഎ ചുമത്തേണ്ട സാഹചര്യം ഇല്ല. പൊലീസ് നടപടി തെറ്റാണ്. തിരുത്തപ്പെടേണ്ടതാണ്. യുഎപിഎ പിൻവലിക്കുന്നതിന് വേണ്ട നടപടി സർക്കാർ സ്വീകരിക്കും എന്നാണ് പ്രതീക്ഷ എന്നും എം സ്വരാജ് പ്രതികരിച്ചു. യുവാക്കളെ അറസ്റ്റ് ചെയ്ത സഭവത്തിൽ പൊലീസിനെതിരെ സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മറ്റി പ്രമേയം പാസാക്കി

യുഎപിഎ നിയമത്തിന്റെ ദുരുപയോഗമാണ് പന്തീരങ്കാവിൽ നടന്നത്. ലഘുലേഖയോ നോട്ടീസോ കൈവശംവക്കുന്നത് യുഎ‌പിഎ ചുമത്തേണ്ട കുറ്റമല്ല. പൊലീസ് നടപടി ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്നതാണെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. അറസ്റ്റിലായ അലന് നിയമ സഹായം നൽകാൻ പന്നിയങ്കര ലോക്കൽ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :