ദേഹാസ്വാസ്ഥ്യം: എം ശിവശങ്കറിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു

അഭിറാം മനോഹർ| Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2020 (19:42 IST)
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

എം ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. നേരത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതിനിടെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :