ശിവശങ്കര്‍ അറസ്റ്റില്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായത് കള്ളപ്പണക്കേസിലും ബിനാമി ഇടപാടിലും

ജോണ്‍ കെ ഏലിയാസ്| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2020 (22:31 IST)
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ ടി സെക്രട്ടറിയുമായ എം ശിവശങ്കര്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ ഡി) ആണ് ശിവശങ്കറെ അറസ്റ്റ് ചെയ്‌തത്.

ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാടുകള്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ശിവശങ്കറിനെ വ്യാഴാ‌ഴ്ച കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവശങ്കറിന്‍റെ മുന്‍‌കൂര്‍ ജാമ്യഹര്‍ജികള്‍ തള്ളിയതിന് പിന്നാലെ മറ്റൊരു നീക്കത്തിനും സാധ്യത കൊടുക്കാതെയാണ് ഇ ഡി ശിവശങ്കറെ കസ്റ്റഡിയിലെടുത്തത്.

സ്വപ്നയുടെ കള്ളപ്പണം ശിവശങ്കര്‍ സൂക്ഷിച്ചെന്ന് ഇ ഡി റിപ്പോര്‍ട്ടില്‍ പറയുന്നതായി വിവരമുണ്ട്. ചാര്‍ട്ടേഡ് അക്കൌണ്ടിന്‍റെ മൊഴി ശിവശങ്കറിന്‍റെ അറസ്റ്റില്‍ നിര്‍ണായകമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :