ഞാന്‍ ഉമ്മന്‍‌ചാണ്ടിയെ ഇകഴ്ത്തി സംസാരിച്ചിട്ടില്ല: ഹസന്‍

തിരുവനന്തപുരം, ബുധന്‍, 27 ഡിസം‌ബര്‍ 2017 (21:15 IST)

Oommenchandy, Hasan, Antony, Karunakaran, Muralidharan, ഉമ്മന്‍‌ചാണ്ടി, ഹസന്‍, ആന്‍റണി, കരുണാകരന്‍, മുരളീധരന്‍

എ കെ ആന്‍റണിയോടും ഉമ്മന്‍‌ചാണ്ടിയോടും തനിക്ക് ഒരുപോലെ കൂറുണ്ടെന്നും ഉമ്മന്‍‌ചാണ്ടിയെ ഇകഴ്ത്തി താന്‍ സംസാരിച്ചിട്ടില്ലെന്നും കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍. ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവന വളച്ചൊടിക്കപ്പെട്ടുവെന്നും ഹസന്‍ പറഞ്ഞു. 
 
കെ കരുണാകരനെക്കുറിച്ച് ഏറെക്കാലമായി എന്‍റെ മനസില്‍ ഉണ്ടായിരുന്ന വികാരം പങ്കുവയ്ക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അതിന് പുതിയ മാനങ്ങള്‍ നല്‍കി വ്യാഖ്യാനിക്കുക എന്നത് ദൌര്‍ഭാഗ്യകരമായ കാര്യമാണ്. ഞാന്‍ എന്തുപറഞ്ഞുവോ അതിന്‍റെ ചരിത്രപശ്ചാത്തലം മനസിലാക്കാതെ ചിലര്‍ പ്രസ്താവനകളിറക്കുന്നു - ഹസന്‍ പറഞ്ഞു.
 
ഞാന്‍ എന്താണ് പറഞ്ഞതെന്ന് ഉമ്മന്‍‌ചാണ്ടിയോട് വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് യാതൊരു തരത്തിലുള്ള അതൃപ്തിയുമില്ല - ഹസന്‍ വ്യക്തമാക്കി.
 
ചാരക്കേസുമായി ബന്ധപ്പെട്ട് കെ കരുണാകരനെ രാജിവയ്പ്പിക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്‍‌മാറണമെന്ന് തന്നോടും ഉമ്മന്‍‌ചാണ്ടിയോടും ആന്‍റണി ആവശ്യപ്പെട്ടിരുന്നെന്നുള്ള ഹസന്‍റെ വെളിപ്പെടുത്തലാണ് അടുത്തകാലത്ത് വന്‍ വിവാദത്തിന് വഴിവച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആ മലയാളികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു; ഇവര്‍ ഐ എസ് ബന്ധമുള്ള പിടികിട്ടാപ്പുള്ളികള്‍

ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ്) എന്ന ഭീകര സംഘടനയില്‍ ചേര്‍ന്നവരെന്നു കണ്ടെത്തിയ മലയാളികളുടെ ...

news

ഇത് ശരിയല്ല, അംഗീകരിക്കാൻ കഴിയില്ല: പൃഥ്വിക്കെതിരെ ലിബർട്ടി ബഷീർ

ആരാധകർക്ക് സമ്മാനവുമായി പൃഥ്വിരാജ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിൽ എത്തിയിരുന്നു. ...

news

ചാരക്കേസിലെ വെളിപ്പെടുത്തൽ; സ്വയം പ്രമാണിയാകാൻ ശ്രമിക്കുകയാണ് മുരളീധരനെന്ന് ജോസഫ് വാഴയ്ക്കൻ

ചാരക്കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ എംഎംഹസന്‍ തുടങ്ങിവെച്ച വിവാദത്തിനു പിറകേ ...

news

വിരുഷ്ക ദമ്പതികളുടെ റിസപ്ഷനെത്തിയ താരത്തെ കണ്ട് ആരാധകർ ഞെട്ടി!

ഡിസംബർ പതിനൊന്നിനാണ് ബോളിവുഡ് സുന്ദരി അനുഷ്ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് ...

Widgets Magazine