വോട്ട് ചെയ്യാൻ സ്വന്തം ഹെലികോപ്ടറിൽ പറന്നെത്തി എം എ യൂസഫലി !

Last Modified ചൊവ്വ, 23 ഏപ്രില്‍ 2019 (16:31 IST)
ബിസിനസിലെ എല്ലാ തിരക്കുകളും മാറ്റിവച്ചുകൊണ്ട് സ്വന്തം നാട്ടിലെത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി വോട്ട് രേഖപ്പെടുത്തി. സ്വന്തം ഹെലികോപ്‌ടറിലാണ് വോട്ടു ചെയ്യുന്നതിനായി എം എ യൂസഫലി വീട്ടിലെത്തിയത്. ഇത് രണ്ടാം തവണയാണ് വോട്ട് ചെയ്യാനായി നാട്ടിലെത്തുന്നത് എന്ന് യൂസഫലി വ്യക്തമാക്കി.

മലേഷ്യയിലെ ക്വാലാലം‌പൂരിൽ നിന്നും ഇന്നലെ രത്രിയോടെയാണ് യൂസഫലി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ചൊവ്വാഴ്ച രാവിലെ 11മണിയോടെ കൊച്ചിയിൽനിന്നും നിന്നും സ്വന്തം ഹെലികോപ്ടറിൽ തൃശൂരിലെ വീട്ടിലേക്ക് തിരിച്ചു.

ഭാര്യ ഷാബിറ യൂസഫലിക്കൊപ്പം താൻ പഠിച്ച നാട്ടിക എയ്ഡഡ് മപ്പിള എൽ പി സ്കൂളിലെ 115ആം നമ്പർ ബൂത്തിലാണ് യൂസഫലി വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്ത ശേഷം ഉച്ചയോടേ പ്രത്യേക വിമാനത്തിൽ യൂസഫലി അഭുദാബിയിലേക്ക് മടങ്ങുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :