ന്യൂനമർദ്ദം രൂപപ്പെടുന്നു, മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിയ്ക്കണം, കാര്യങ്ങൾ സൂക്ഷ്മമായി നിരിക്ഷിച്ചുവരികയാണെന്ന് മുഖ്യമന്ത്രി

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2020 (09:37 IST)
ദക്ഷിണ ആൻഡമാൻ കടലിൽ ഏപ്രിൽ 30ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 48 മണിക്കൂറിൽ ന്യൂനമർദം കൂടുതൽ ശക്തി പ്രാപിക്കുകയും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കടുത്ത് കൂടെ മുന്നേറാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

ന്യൂനമർദത്തിന്റെ രൂപീകരണവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ ഇടയുള്ള മോശം കാലാവസ്ഥയും സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. മത്സ്യബന്ധനത്തിനായി കടലിൽ പോകുന്ന മത്സ്യതൊഴിലാളികൾ കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം എന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കേരളത്തിന് ഈ വർഷം പതിവിലും കൂടുതൽ കാലവർഷം ലഭിയ്ക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :