രേണുക വേണു|
Last Modified വ്യാഴം, 17 ഓഗസ്റ്റ് 2023 (15:00 IST)
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. അടുത്ത രണ്ട് ദിവസം മധ്യ-വടക്കന്‍ കേരളത്തില്‍ നേരിയ തോതില്‍ മഴ ലഭിച്ചേക്കും. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും മഴ ലഭിക്കാന്‍ പോകുന്നത്. സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരുകയാണ്. സാധാരണ ലഭിക്കേണ്ടതില്‍ നിന്ന് 90 ശതമാനം മഴയാണ് ഇത്തവണ ഓഗസ്റ്റില്‍ ലഭിച്ചത്. മഴ കുറഞ്ഞതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഡാമുകളില്‍ 30 ശതമാനം മാത്രമാണ് ഇപ്പോഴത്തെ ജലനിരപ്പ്.