പകരക്കാരനെ കിട്ടാനില്ല; ചാലക്കുടിയില്‍ ഇന്നസെന്റിന് വിണ്ടും നറുക്ക് വീണേക്കും - തലപുകച്ച് സിപിഎം

 chalakudy , loksabha election , innocent , ഇന്നസെന്റ് , സി പി എം , ചാലക്കുടി ,  എറണാകുളം
തൃശൂര്‍| Last Modified തിങ്കള്‍, 4 ഫെബ്രുവരി 2019 (09:40 IST)
പകരക്കാരനെ ലഭിക്കാത്ത സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ഇന്നസെന്റിനെ വീണ്ടും പരീക്ഷിക്കാന്‍ ഇടതുമുന്നണി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.

ഇനി മത്സരത്തിനില്ലെന്ന ഇന്നസെന്റിന്റെ നിലപാടില്‍ മാറ്റം വരുത്താനാകുമെന്നാണ് സിപിഎം നേതാക്കളുടെ പ്രതീക്ഷ. നേതൃത്വം ആവശ്യപ്പെട്ട് ഇന്നസെന്റിനെ അനുനയിപ്പിക്കാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്.

സ്ഥാനാര്‍ഥി പരിഗണനാ പട്ടികയിൽ നിന്ന് ഇന്നസെന്റിനെ ഒഴിവാക്കിയിട്ടില്ലെന്നാണ് സിപിഎം നിലപാട്. രണ്ടു ജില്ലകളിലായി കിടക്കുന്ന മണ്ഡലമായതുകൊണ്ടുതന്നെ തൃശൂർ - എറണാകുളം ജില്ലകളിൽ പരിചിതമായ മുഖങ്ങളെയാണ് തേടുന്നത്.

മുൻ രാജ്യസഭാഗവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി രാജീവാണ് ഇതിൽ പ്രമുഖൻ. മാള സ്വദേശിയായ രാജീവ് സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്നു. മുൻ പെരുമ്പാവൂര്‍ എംഎൽഎ സാജു പോളിനേയും പരിഗണിക്കുന്നുണ്ട്.

പി രാജീവ്, സാജു പോള്‍ എന്നിവരേക്കാള്‍ സിപിഎം നേതൃത്വത്തിന് താല്‍പ്പര്യം ഇന്നസെന്റിനെയാണ്. ഈ സാഹചര്യത്തില്‍ നേതൃത്വം ശക്തമായ ഇടപെടലുകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :