ബെഹ്‌റയെ വിറപ്പിച്ച് ജേക്കബ് തോമസ്; വിജിലന്‍സ് ഡയറക്‍ടറോട് മുട്ടാന്‍ ഡിജിപിക്കും ഭയം

ജേക്കബ് തോമസ് ഡിജിപിയേയും വിറപ്പിച്ചു, പിന്നെ കാര്യം സാധിച്ചെടുത്തു

  loknath behera , jacob thomas , kerala police , vijilance , k babu , km mani ലോക്‍നാഥ് ബെഹ്‌റ , ജേക്കബ് തോമസ് , പിണറായി വിജയന്‍ , ഡിജിപി , കണ്ണൂര്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (18:54 IST)
വിജിലന്‍സ്‌ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനെതിരെ ഡിജിപി ലോക്‍നാഥ് ബെഹ്‌റയോട് തുറന്നടിച്ച് വിജിലന്‍‌സ് ഡയറക്‍ടര്‍ ജേക്കബ് തോമസ്. ഇതോടെ വിജിലന്‍‌സില്‍
മൂന്നുവര്‍ഷം തികയ്‌ക്കാത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റില്ല എന്ന് ബെഹ്‌റ ഉത്തരവിറക്കുകയായിരുന്നു.

സേനയുടെ താക്കോല്‍ സ്ഥാനത്ത് സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ഉണ്ടാവണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേസം കണക്കിലെടുത്തായിരുന്നു ബെഹ്‌റ സ്ഥലം മാറ്റവും പുതിയ നിയമനവും നടത്തിയത്. നല്ല ലക്ഷ്യത്തോടെ ഡിജിപി നടത്തിയ നീക്കം കര്‍ക്കശക്കാരനായ ജേക്കബ് തോമസിന്റെ എതിര്‍പ്പിന് വഴിവക്കുകയായിരുന്നു.

രാഷ്‌ട്രീയക്കാരെ സ്വാധീനിച്ച് ഉദ്യോഗസ്ഥര്‍ സ്ഥലം മാറ്റം നേടുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് ജേക്കബ് തോമസ് തുറന്നടിച്ചതോടെ ബെഹ്‌റ വഴങ്ങുകയായിരുന്നു. വിജിലന്‍‌സിലെ 21 സര്‍ക്കിള്‍ ഇന്‍‌സ്‌പെക്‍ടര്‍മാരെ സ്ഥലം മാറ്റികൊണ്ട് ബെഹ്‌റ ഒന്നിലധികം ഉത്തരവ് ഇറക്കിയിരുന്നു. രാഷ്‌ട്രീയസംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ഇടങ്ങളില്‍ ഇവരെ നിയമിക്കാനായിരുന്നു ഡിജിപി പദ്ധതിയിട്ടത്.

എന്നാല്‍ വിജിലന്‍‌സില്‍ മാസങ്ങളോളം മാത്രം പ്രവര്‍ത്തിച്ച സര്‍ക്കിള്‍ ഇന്‍‌സ്‌പെക്‍ടര്‍മാരെ മറ്റ് യൂണിറ്റുകളിലേക്ക് മാറ്റാന്‍ സാധിക്കില്ലെന്ന് ജേക്കബ് തോമസ് നിര്‍ബന്ധം പിടിച്ചതോടെ ഏറ്റുമുട്ടല്‍ ഒഴിവാക്കാനായി ബെഹ്‌റ ഉത്തരവ് പിന്‍‌വലിക്കുകയായിരുന്നു.

താന്‍ റദ്ദാക്കിയ ഉത്തരവ് രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ച് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അത്തരക്കാരുടെ ഭാവി ശോഭനമായിരിക്കില്ലെന്നും ജേക്കബ് തോമസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :