ലോക്ക് ഡൗൺ ലംഘനം: 2863 പേര്‍ അറസ്റ്റിൽ

Lockdown, Coronavirus, Covid19, ലോക്‍ഡൌണ്‍, കൊറോണ വൈറസ്, കോവിഡ് 19
തിരുവനന്തപുരം| അനിരാജ് എ കെ| Last Modified വെള്ളി, 17 ഏപ്രില്‍ 2020 (11:34 IST)
കൊറോണ വ്യാപനം തടയുന്നതിനായി നടപ്പാക്കിയ ലോക്ക് ഡൗണിൽ സംസ്ഥാനത്തൊട്ടാകെ വിവിധ നിയമ ലംഘനം നടത്തിയ 2863 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട 2941 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ നിന്ന് 2048 വാഹനങ്ങളും പിടിച്ചെടുത്തു.

തലസ്ഥാന നഗരിയിൽ 473 കേസുകൾ രജിസ്റ്റർ ചെയ്‌ത് 470 പേരെ അറസ്റ്റ് ചെയ്തപ്പോൾ 348 വാഹനങ്ങൾ പിടിച്ചു. കൊല്ലം ജില്ലയിൽ 522 കേസുകൾ രജിസ്റ്റർ ചെയ്ത് 523 പേരെ അറസ്റ്റ് ചെയ്തപ്പോൾ 477 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

അതേസമയം, കൊറോണ ബാധ ഏറ്റവുമധികം ഉള്ള കാസർകോട്ട് 52 കേസുകൾ രജിസ്റ്റർ ചെയ്യുകയും ആറ്‌ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോൾ കേവലം മൂന്ന് വാഹനങ്ങൾ മാത്രമാണ് പിടിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :