കാസർകോട്|
സുബിന്‍ ജോഷി|
Last Updated:
തിങ്കള്‍, 6 ഏപ്രില്‍ 2020 (22:25 IST)
ലോക്ക് ഡൗൺ നിരോധനം ലംഘിച്ചു സംഘം ചേർന്ന് പ്രാർത്ഥന നടത്തിയതുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ് ചെയ്തു. കോടോംബേളൂർ പഞ്ചായത്തിലെ ബേളൂർ പഞ്ചായത്തിലാണ് സംഭവം നടന്നത്.
ഇവിടത്തെ പോർക്കുളം കൃപാ നിലയത്തിൽ
എം.സി.ബി.എസ്
ആശ്രമത്തിലെ സുപ്പീരിയർ ബെന്നി വർഗീസ്, ഫാ.ഫ്രാൻസിസ് എന്ന വിനോദ്, സഹായി സെൽവൻ എന്നിവരാണ് അമ്പലത്തറ പോലീസ് വലയിലായത്.
ആശ്രമത്തിൽ ഏഴു പേര് ചേർന്ന് പ്രാർത്ഥന നടത്തുന്നു എന്ന വിവരം അറിഞ്ഞെത്തിയ പൊലീസ്, കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.