ആലപ്പുഴ|
സുബിന്‍ ജോഷി|
Last Modified ചൊവ്വ, 21 ഏപ്രില്‍ 2020 (12:47 IST)
ജില്ലയിലെ കോവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറങ്ങി. ചെങ്ങന്നൂര്‍ നഗരസഭ, മുഹമ്മ പഞ്ചായത്ത് എന്നിവിടങ്ങള്‍ ഒഴിവാക്കിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. തണ്ണീര്‍മുക്കം, മുളക്കുഴ, ചെറിയനാട് പഞ്ചായത്തുകള്‍ പുതിയ ഉത്തരവ് പ്രകാരം ആലപ്പുഴയിലെ കോവിഡ് ഹോട്‌സ്‌പോട്ടുകളില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ ചികിത്സയിലായിരുന്ന
കൊറോണ വൈറസ് ബാധിതരെല്ലാം ആശുപത്രി വിട്ടതോടെ
ആലപ്പുഴ ജില്ല കൊവിഡ് മുക്തമായിരിക്കുകയാണ്. ഇന്നലെ ചെങ്ങന്നൂര്‍ താലൂക്ക് നിവാസികളായ 2 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു. നിലവില്‍ കോട്ടയം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ രോഗ ബാധിതരില്ല.