ലോക്ക് ഡൗണ്‍: കേരളത്തിനുണ്ടായ നഷ്ടം 80000 കോടി രൂപ

തിരുവനന്തപുരം| സുബിന്‍ ജോഷി| Last Modified തിങ്കള്‍, 11 മെയ് 2020 (19:04 IST)
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നടപ്പാക്കിയതുമൂലം ഉണ്ടായ നഷ്ടം 80000 കോടി രൂപയെന്ന് ആസൂത്രണ ബോര്‍ഡിന്റെ വിലയിരുത്തല്‍. മാര്‍ച്ച് 25 മുതല്‍ മെയ് മൂന്നുവരെയുള്ള കണക്കാണിത്.

റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കൈമാറിയിട്ടുണ്ട്. ദിവസക്കൂലിക്കാരുടെയും സ്വയംതൊഴില്‍ ചെയ്യുന്നവരുടെയും വേതനത്തില്‍ 14,000 മുതല്‍ 15,000 കോടിയുടെ വരെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കാര്‍ഷിക മേഖലയില്‍ 1570 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

കര്‍ഷക തൊഴിലാളികളുടെ വേതന നഷ്ടം 200 കോടിയിലേറെ വരും. മാര്‍ച്ചുമാസത്തിലെ ചുരുങ്ങിയ ദിവസങ്ങളില്‍ 29000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :