വിമതന്‍റെ പിന്തുണയോടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫിന്

തദ്ദേശ തെരഞ്ഞെടുപ്പ്, വോട്ടെടുപ്പ്, വോട്ടണ്ണല്‍, പഞ്ചായത്ത്, തെരഞ്ഞെടുപ്പ്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍, കോണ്‍ഗ്രസ്, ബി ജെ പി, സി പി എം, സി പി ഐ, കേരളം
തിരുവനന്തപുരം| jibin| Last Modified ശനി, 7 നവം‌ബര്‍ 2015 (11:30 IST)
വിമതന്‍റെ പിന്തുണയോടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളില്‍ യുഡിഎഫ് - 27, എല്‍ഡിഎഫ് - 26 നേടുകയായിരുന്നു. കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശം അംഗീകരിക്കുമെന്നു വിജയിച്ച യുഡിഎഫ് വിമതന്‍ അറിയിച്ചതോടെയാണ് കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫ് നേടിയത്.

ഇടുക്കിയില്‍ ദേവികുളം പഞ്ചായത്തില്‍ എഐഎഡിഎംകെയ്‌ക്ക്‌ ജയം. ബെന്‍മൂര്‍ വാര്‍ഡില്‍ മത്സരിച്ച ഭാഗ്യലക്ഷ്‌മിയാണ്‌ കേരളത്തില്‍ എഐഎഡിഎംകെയ്‌ക്ക്‌ വേണ്ടി ജയിച്ചത്‌. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ ശാന്തി അന്തോണിയെ 189 വോട്ടുകള്‍ക്കാണ്‌ ഭാഗ്യലക്ഷ്‌മി പരാജയപ്പെടുത്തിയത്‌.

കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. ഇടുക്കി കട്ടപ്പന പുതിയ നഗരസഭയിൽ യുഡിഎഫ് ഭരണത്തിൽ എത്തും. ചേർത്തല നഗരസഭ ചെയർപേഴ്സൻ ജയലക്ഷ്മി അനിൽകുമാർ തോറ്റു. എൽഡിഎഫ് സ്വതന്ത്ര ജ്യോതിയാണ് ഇവിടെ ജയിച്ചത്. ഒഞ്ചിയത്ത് മൂന്നു സീറ്റുകളില്‍ ആര്‍എംപി വിജയിച്ചു. ഏറാമല പഞ്ചായത്തിലും ചോറോട് പഞ്ചായത്തിലും എല്‍ഡിഎഫിനു തിരിച്ചടി.

കണ്ണൂരില്‍ കാരായി ചന്ദ്രശേഖരന്‍ വിജയിച്ചു. ചങ്ങനാശേരി നഗരസഭയിൽ ബിജെപിക്ക് രണ്ടു സീറ്റുകളിൽ വിജയം നേടി. വയനാട് ജില്ലയില്‍ എല്‍ഡിഎഫ് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മുന്നേറുകയാണ്. ചാവക്കാട് നഗരസഭയിൽ യു.ഡി.എഫ് 7, എൽ.ഡി.എഫ് 5 സീറ്റിൽ വിജയിച്ചു. കണ്ണൂർ കോർപറേഷനിൽ യു.ഡി.എഫ് ആറിടത്ത് എൽ.ഡി.എഫ് നാലിടത്തും വിജയിച്ചു


ഒറ്റപ്പാലം നഗരസഭയിൽ മൂന്ന് സീറ്റിൽ എൽഡിഎഫ് ജയം നേടി. കൊല്ലം കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. അതേസമയം, കല്‍പ്പറ്റ നഗരസഭയില്‍ എംപി വീരേന്ദ്രകുമാറിന്റെ വാര്‍ഡില്‍ യുഡിഎഫ് തോറ്റു. ഗ്രാമ പഞ്ചായത്തുകളില്‍ ഇടതിനു മുന്‍തൂക്കം നല്‍കുബോള്‍ കണ്ണൂരിൽ എംവി രാഘവന്‍റെ മകൾ എംവി ഗിരിജ തോറ്റു. മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെ മകൾ ഉഷ പ്രവീണും തോറ്റു. കൊച്ചിയിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായിട്ടാണ് ഉഷ പ്രവീണ്‍ മത്സരിച്ചത്.

1,199 തദ്ദേശസ്ഥാപനങ്ങളിലെ 21,871 വാര്‍ഡുകളിലെ 75,549 സ്ഥാനാര്‍ഥികളാണ് ജനവിധിക്ക് കാത്തിരിക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,076, 14 ജില്ലാപഞ്ചായത്തുകളിലെ 331, 86 മുനിസിപ്പാലിറ്റികളിലെ 3,088, ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ 414 വാര്‍ഡുകളിലെ പ്രതിനിധികളാരെന്ന് ഇന്നറിയാനാകും.

ത്രിതലപഞ്ചായത്തുകളില്‍ ബ്ളോക്തലത്തിലുള്ള വിതരണ-സ്വീകരണ കേന്ദ്രങ്ങളും നഗരസഭകളില്‍ അതത് സ്ഥാപനങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങളുമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :