തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകള്‍ വനിതകള്‍ ഭരിക്കും

എ കെ ജെ അയ്യര്‍| Last Updated: വ്യാഴം, 5 നവം‌ബര്‍ 2020 (18:49 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ കോര്‍പ്പറേഷനുകളില്‍ മൂന്നെണ്ണം ഇനി വനിതകള്‍ക്കായി സംവരണമായി. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളുടെ മേയര്‍ തസ്തിക ആണ് വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്.

ഇതിനൊപ്പം ആലപ്പുഴ,കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്
കണ്ണൂര്‍,കാസര്‍കോട് ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളും വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ് ഇത്തവണ.അതെ സമയം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി വിഭാഗത്തിനും സംവരണമായി.

നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ നിയമ പ്രകാരമുള്ള സംവരണം നിശ്ചയിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍
ഇറക്കിയ വിജ്ഞാപനത്തിലാണ്
ഇക്കാര്യമുള്ളത്.ആകെയുള്ള 1200 സ്ഥാപനങ്ങളില്‍
669 എണ്ണത്തിലെ അധ്യക്ഷ സ്ഥാപനങ്ങളിലാണ് സംവരണം
നിശ്ചയിച്ചിരിക്കുന്നത്. ഒട്ടാകെ മൂന്നു കോര്‍പ്പറേഷനുകള്‍, 48
മുനിസിപ്പാലിറ്റികള്‍, 8 ജില്ലാ
പഞ്ചായത്തുകള്‍, 85 ബ്ലോക്ക് പഞ്ചായത്തുകള്‍,
525 ഗ്രാമ പഞ്ചായത്തുകള്‍
എന്നിവയിലെ അധ്യക്ഷ സ്ഥാനങ്ങളിലാണ് സംവരണം ഉള്ളത്.

എന്നാല്‍ നിലവില്‍ വനിതാ സംവരണമായിരുന്ന കണ്ണൂര്‍, കൊച്ചി, തൃശൂര്‍ മേയര്‍ സ്ഥാനങ്ങള്‍ ഇനി ജനറല്‍ വിഭാഗത്തിലായിരിക്കും ഉള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :