നെടുമങ്ങാട് നഗരസഭയില്‍ ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 11ന്

ശ്രീനു എസ്| Last Modified ചൊവ്വ, 20 ജൂലൈ 2021 (16:41 IST)
തിരുവനന്തപുരം: നെടുമങ്ങാട് മുനിസിപ്പാലിറ്റി പതിനാറാം കല്ല് ഡിവിഷനിലേക്കുള്ള (17ാം വാര്‍ഡ്) ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 11നു നടക്കും. ഉപതരഞ്ഞെടുപ്പിനു വിജ്ഞാപനം പുറപ്പടുവിച്ചു. വനിതാ സംവരണ വാര്‍ഡ് ആണ്. ജൂലൈ 23 ആണു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ബീന സുകുമാര്‍ ആണ് ഉപതെരഞ്ഞെടുപ്പിന്റെ വരണാധികാരി. നെടുമങ്ങാട് മുനിസിപ്പാലിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.ആര്‍. അനോജ് കുമാറാണ് ഉപവരണാധികാരി. ഇവരുടെ ഓഫിസുകളില്‍ ജൂലൈ 23 വരെയുള്ള തീയതികളിലെ പൊതുഒഴിവു ദിവസം അല്ലാതെയുള്ള ദിവസങ്ങളില്‍ രാവിലെ 11നും ഉച്ചകഴിഞ്ഞു മൂന്നിനും ഇടയ്ക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ജൂലൈ 26നു സൂക്ഷ്മ പരിശോധന നടക്കും. 28നു വൈകിട്ടു മൂന്നു വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. ഓഗസ്റ്റ് 11നു രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണു വോട്ടെടുപ്പ്. ഓഗസ്റ്റ് 12നു വോട്ടെണ്ണും. മഞ്ച ഗവണ്‍മെന്റ് ബോയ്സ് എച്ച്.എസ്. ആണു വോട്ടെണ്ണല്‍ കേന്ദ്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :