തദ്ദേശ ഉപതിരെഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി യുഡിഎഫ്

അഭിറാം മനോഹർ| Last Modified ബുധന്‍, 13 ഡിസം‌ബര്‍ 2023 (13:22 IST)
സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരെഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി യുഡിഎഫ്. വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലെത്തുമ്പോള്‍ 17 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറ്റം. 9 ഇടങ്ങളില്‍ എല്‍ഡിഎഫും നാലിടങ്ങളില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. ഒരിടത്ത് എസ്ഡിപിഐയും ഒരിടത്തും ആം ആദ്മി പാര്‍ട്ടിയും വിജയിച്ചു.

14 ജില്ലകളിലായി ഒരു ജില്ലാപഞ്ചായത്ത്. അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി,24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരെഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫിന്റെ 11ഉം യുഡിഎഫിന്റെ പത്തും ബിജെപിയുടെ എട്ടും എസ്ഡിപിഐയുടെ രണ്ടും സിറ്റിംഗ് സീറ്റുകളിലായിരുന്നു ഉപതിരെഞ്ഞെടുപ്പ്. രണ്ടെണ്ണം സ്വതന്ത്രരുടെ സീറ്റുകളായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :