ലൈറ്റ് മെട്രോ നടപ്പിലാക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഓഫീസുകള്‍ അടച്ചുപൂട്ടുമെന്ന് ഇ ശ്രീധരന്‍

കൊച്ചി| VISHNU N L| Last Modified ബുധന്‍, 8 ഏപ്രില്‍ 2015 (15:25 IST)
ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെങ്കില്‍ പദ്ധതിക്കായി തുറന്ന ഡിഎംആര്‍സിയുടെ ഓഫീസുകള്‍ അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പുകളുമായി ഇ ശ്രീധരന്‍ രംഗത്ത്. തിരുവനന്തപുരത്തും കോഴിക്കോടുമുള്ള ഡി.എം.ആര്‍.സിയുടെ ഓഫീസുകള്‍ അടച്ചുപൂട്ടുമെന്നാണ് കേരള റാപിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ എം.ഡി. ഷെയ്ഖ് പരീതിന് അയച്ച കത്തില്‍ ശ്രീധരന്‍ നല്‍കിയിരിക്കുന്നത്.

വന്‍പദ്ധതികള്‍ക്ക് പണം കണ്ടത്തൊനായി കേരള അടിസ്ഥാന സൗകര്യവികസ ഫണ്ട് ബോര്‍ഡ് രൂപീകരിക്കാന്‍ 2000 കോടിരൂപ മൂലധനമായി മാറ്റിവെച്ചത് ഒഴിച്ചാല്‍ ലൈറ്റ് മെട്രോ പദ്ധതിക്ക് ബജറ്റില്‍ തുക പ്രഖ്യാപിച്ചിട്ടില്ല. ഡിഎംആര്‍സിയെയാണ് പദ്ധതിച്ചുമതല ഏല്‍പ്പിക്കുന്നതെങ്കില്‍ ഉഭയകക്ഷി കരാര്‍ ഒപ്പിടണം. സംസ്ഥാന സര്‍ക്കാര്‍ വിഹിതം കൃത്യമായി നീക്കിവെക്കണം. എങ്കില്‍ മാത്രമെ കേന്ദ്രസഹായം ലഭ്യമാകൂ. ഈ നടപടികളൊന്നും ചെയ്തിട്ടില്ളെന്ന് കത്തില്‍ ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നു.

വിശദപദ്ധതിരേഖ സമര്‍പ്പിച്ച് ആറുമാസമായിട്ടും സംസ്ഥാന സര്‍ക്കാര്‍ പ്രതികരിക്കാത്തില്‍ കടുത്ത അതൃപ്തി കത്തില്‍ പ്രകടിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിനാണ് ഡി.എം.ആര്‍.സി ലൈററ് മെട്രോയുടെ വിശദ പദ്ധതി രേഖ കേരള റാപിഡ് ട്രാസിറ്റ് കോര്‍പറേഷന് സമര്‍പിച്ചത്. സമീപഭാവിയില്‍ പദ്ധതി നടപ്പിലാക്കിയില്ളെങ്കില്‍ ഡിഎംആര്‍സി തിരുവനന്തപുരത്തും കോഴിക്കോടും തുറന്നിട്ടുള്ള ഓഫിസുകള്‍ പൂട്ടാന്‍ ആഗ്രഹിക്കുന്നുവെന്ന് ശ്രീധരന്‍ കത്തില്‍ വ്യക്തമാക്കുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :