അഭിറാം മനോഹർ|
Last Modified വ്യാഴം, 14 മെയ് 2020 (11:58 IST)
മദ്യവിൽപ്പന നിലവിലെ
ലോക്ക്ഡൗൺ മൂന്നാം ഘട്ടം അവസാനിക്കുന്ന 18ആം തിയ്യതിയോടെ പൂർത്തിയാവുമ്പോൾ മദ്യവിൽപ്പനക്ക് വിർച്വൽ ക്യൂ സംവിധാനം ഒരുക്കാനൊരുങ്ങി സർക്കാർ.വെർച്വൽ ക്യൂ ആപ്പ് ഉണ്ടാക്കുന്നതിനായി അഞ്ചു കമ്പനികളുടെ ചുരുക്കപ്പട്ടികയാണ് സർക്കാർ ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത്.
30 കമ്പനികള്‍ അപേക്ഷ നല്‍കിയതില്‍ 16 കമ്പനികള്‍ അന്തിമ പട്ടികയില്‍ ഇടം നേടി. സ്റ്റാർട്ട് അപ്പ് കമ്പനികൾക്കാണ് ആപ്പ് വികസിപ്പിക്കാനുള്ള ചുമതല.നിലവിൽ അഞ്ച് കമ്പനികളുടെ ചുരുക്കപ്പട്ടിക ഐടി വകുപ്പിന് കൈമാറിയിട്ടുണ്ട്. ഐടി വകുപ്പായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക.
കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തുടനീളം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം.ഈ ഘട്ടത്തിലാണ് സർക്കാർ മദ്യ വില ഉയർത്തിയതും മെയ് 18ഓടെ മദ്യശാലകൾ തുറക്കുവാൻ തയ്യാറെടുക്കുന്നതും.മെയ് 18ന് തന്നെ മദ്യശാലകൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.