മരച്ചീനിയില്‍ നിന്ന് മദ്യം നിര്‍മിക്കാന്‍ നിയമനിര്‍മാണം വേണ്ടെന്ന് എക്‌സൈസ് മന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 12 മാര്‍ച്ച് 2022 (13:31 IST)
മരച്ചീനിയില്‍ നിന്ന് മദ്യം നിര്‍മിക്കാന്‍ നിയമനിര്‍മാണം വേണ്ടെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ മരച്ചീനിയില്‍ നിന്നും മദ്യം ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിക്ക് രണ്ടുകോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇത് ഫലപ്രദമായാല്‍ മരിച്ചിനി കര്‍ഷകര്‍ക്ക് വലിയ അനുഗ്രഹമാകും. ഒരുകിലോ
മരച്ചിനിയില്‍ നിന്ന് 250 മില്ലി ലിറ്ററോളം സ്പിരിറ്റ് ഉണ്ടാക്കാമെന്നും ഇതിന് 48 രൂപയാണ് ചിലവെന്നും ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ കേന്ദ്രത്തില്‍ നിന്ന് ഈ സാങ്കേതിക വിദ്യക്ക് പേറ്റന്റും ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 18മുതല്‍ 22 ലക്ഷം വരെ മരച്ചിനി കര്‍ഷകര്‍ ഉണ്ടെന്നാണ് കണക്ക്. ഏകദേശം ഏഴുലക്ഷം ഹെക്ടര്‍ കൃഷിഭൂമിയിലാണ് മരച്ചിനി കൃഷി ചെയ്യുന്നത്. ഒരു ഹെക്ടര്‍ ഭൂമിയില്‍ എണ്ണായിരം മൂട് മരച്ചിനി നടാം. ഇതില്‍ നിന്ന് 35-45 ടണ്‍ വിളവ് ലഭിക്കുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :