തിരുവനന്തപുരം എല്‍ഐസി ഓഫീസ് കോംപ്ലക്സില്‍ തീ പിടുത്തം

എൽഐസി , തീപിടുത്തം  , എൽഐസി ഓഫീസ്
തിരുവനന്തപുരം| jibin| Last Modified ശനി, 20 ജൂണ്‍ 2015 (11:12 IST)
കിള്ളിപ്പാലത്ത് വൻ തീപിടിത്തം. കിള്ളിപ്പാലത്തിനടുത്ത് പിആർഎസ് ആശുപത്രിക്ക് സമീപം എൽഐസി ഓഫീസ് പ്രവർത്തിക്കുന്ന ആർകെഡി കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായെന്ന് അധികൃത‍ര്‍ അറിയിച്ചു. കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ജനറേറ്ററിൽ നിന്നാണ് തീ പടർന്നതെന്നാണ് സംശയം.

ഇന്നുരാവിലെ പത്തുമണിയോടെയാണ് സംഭവം. നൂറുക്കണക്കിന് എൽഐസി ജീവനക്കാരുടെ കച്ചവട സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന മന്ദിരത്തിലാണ് തീപിടിത്തമുണ്ടായത്. രാവിലെയായതിനാൽ അധികംപേർ കെട്ടിടത്തിലുണ്ടായിരുന്നില്ല. ജീവനക്കാരടക്കം എത്തിതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. തീ സമീപത്തേക്ക് പടരാതിരിക്കാനുള്ള ശ്രമമാണ് ഫയർഫോഴ്സ് നടത്തുന്നത്. സമീപ പ്രദേശങ്ങളിലും ധാരാളം കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :