മഞ്ജുവിന് പിന്നാലെ ലിബര്‍ട്ടി ബഷീറും; രാമലീല പൊളിക്കും !

കൊച്ചി, ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (15:47 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ പുതിയ ചിത്രം റിലീസിങിനായി ഒരുങ്ങുകയാണ്. ചിത്രം റിലീസിങിനെത്തുന്നതിന് മുന്‍പ് തന്നെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്ത് വരുന്നുണ്ട്.  
 
ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യര്‍ രാമലീലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. മഞ്ജു തന്റെ ഫേസ്ബുക്കിലൂടെയാണ് പിന്തുണയറിയിച്ചത്. ‘രാമലീല പ്രേക്ഷകര്‍ കാണട്ടേ’ എന്നു പറഞ്ഞു കോണ്ടാണ് മഞ്ജുവിന്റെ പോസ്റ്റ് തുടങ്ങുന്നത്. എന്നാല്‍ ഇപ്പോള്‍ മഞ്ജുവിന് പിന്നാലെ ലിബര്‍ട്ടി ബഷീറും രാമലീലയ്ക്കു പിന്തുണയുമായി എത്തിയിരിക്കുകയാണ്. 
 
രാമലീലയുടെ റിലീസ് തടയാനും സിനിമയെ തകര്‍ക്കാനും മലബാര്‍ മേഖലയില്‍ വന്‍ നീക്കം നടക്കുന്നുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. മലബാറിലെ തിയേറ്റര്‍ ഉടമകളോട് രാമലീല പ്രദര്‍ശിപ്പിക്കരുതെന്ന് ബഷീര്‍ ആവശ്യപ്പെട്ടുവെന്നാണ് പ്രചാരണം. ഇതിനുള്ള മറുപടിയായിട്ടാണ് ലിബര്‍ട്ടി ബഷീര്‍ തന്റെ പിന്തുണ ദിലീപിനെ നേരിട്ടറിയിച്ചത്.
 
രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തീയറ്ററുകള്‍ തകര്‍ക്കുമെന്ന് ബഷീര്‍ ഭീഷണി മുഴക്കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരം ആരോപണങ്ങള്‍ കള്ളമാണെന്നും അതുകൊണ്ടാണ് താന്‍ പരസ്യമായി പിന്തുണപ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 
 
തന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളില്‍ രാമലീല പ്രദര്‍ശിപ്പിക്കുണ്ടെന്ന് ബഷീര്‍ പറഞ്ഞു.  ഇക്കാര്യം ദിലീപിനോട് നേരത്തെ പറഞ്ഞിട്ടുള്ളതുമാണ്. ദിലീപിനെ മാത്രമല്ല, അരുണ്‍ ഗോപിയോടും ഇക്കാര്യം ബഷീര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പഠിക്കുന്നതിനിടെ വിക്കി സംസാരിച്ചു; എട്ടുവയസുകാരനെ ടീച്ചര്‍ അടിച്ചുകൊന്നു !

പഠിക്കുന്നതിനിടെ വിക്കി സംസാരിച്ച എട്ടുവയസുകാരന്‍ ടീച്ചര്‍ അടിച്ചുകൊന്നതായി ...

news

കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി കമല്‍ ഹാസന്‍ ബിജെപിയിലേക്ക്?-വൈറലാകുന്നു കമലിന്റെ വാക്കുകള്‍

പിണറായി വിജയനും കമല്‍ ഹാസനും തമ്മിലുള്ള കൂടിക്കാഴ്ച കമല്‍ ഹാസന്‍ രാഷ്ട്രീയത്തിലേക്ക് ...

news

‘ആന്റി... ഇത് ഒക്കെ വെറും ഷോ ഓഫ് ആണ് ’: റിമയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

ദുല്‍ഖരിന്റെ നായികയായി അഭിനയിക്കാം മമ്മൂട്ടി വേണമെങ്കില്‍ തന്റെ അച്ഛനായി അഭിനയിക്കട്ടെ ...