കാസര്‍ഗോഡ്|
Last Modified ശനി, 13 സെപ്‌റ്റംബര്‍ 2014 (18:55 IST)
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തുന്ന ഘോഷയാത്രകളുമായി സഹകരിക്കാന്‍ സിപിഎം നിര്‍ദ്ദേശം. ക്ഷേത്രങ്ങളിലെ ഘോഷയാത്രകളുമായി സഹകരിക്കാനാണ് നിര്‍ദ്ദേശം. എന്നാല്‍
ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശോഭായാത്രയില്‍ പങ്കെടുക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെ പരിപാടികള്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു സംഘടിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ശ്രീകൃഷ്ണ ജയന്തി ഒരു വിഭാഗത്തിന്റെ ആഘോഷമാക്കി മാറ്റാന്‍ അനുവദിക്കരുതെന്നും നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമായിക്കണ്ട് ശ്രീകൃഷ്ണജയന്തി എല്ലാവിഭാഗം ജനങ്ങളും അണിനിരക്കുന്ന ആഘോഷമാക്കി മാറ്റണമെന്നുമാണ് പാര്‍ട്ടി വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നേരത്തെ ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്രകളില്‍ വിശ്വാസികളായ സിപിഎം പ്രവര്‍ത്തകരും ബന്ധുക്കളും പങ്കെടുക്കുന്നത് ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് സ്വന്തം നിലയില്‍ ആഘോഷ പരിപാടികളുമായി മുന്നോട്ടു പോകാന്‍ സിപിഎം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.