അങ്കമാലിയില്‍ എല്‍ഡിഎഫിന്റെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

അങ്കമാലി| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (11:42 IST)
കഴിഞ്ഞ ദിവസം ഹര്‍ത്താലിനിടെ അങ്കമാലിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് അങ്കമാലി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

പിന്നീട് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. എല്‍ ഡി എഫിന്റെ മാര്‍ച്ച് കണക്കിലെടുത്ത് അങ്കമാലിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്രക്കെതിരെ നടപടി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :