അഭിറാം മനോഹർ|
Last Modified വ്യാഴം, 7 ജനുവരി 2021 (17:39 IST)
എസ്എൻസി ലാവ്ലിൻ ഇടപാടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി ചൊവ്വാഴ്ച്ചയിലേക്ക് മാറ്റി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റിയത്.
കേസിൽ പിണറായി വിജയനെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കിയ നടപടിക്കെതിരെ സിബിഐയുടേതുള്പ്പടെ ഹര്‍ജികള്‍ ഇന്ന് ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ അതിന് മുമ്പുള്ള കേസുകളുടെ വാദം നീണ്ടു പോയതിനാല്‍ ഇന്ന് പരിഗണനയ്ക്ക് വന്നില്ല. തുടർന്ന് സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.