ലാവ്‌ലിന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജിയും കോടതി പരിഗണിക്കും

ലാവ്‌ലിന്‍ കേസ് , ഹൈക്കോടതി , സിപിഎം , പിണറായി വിജയന്‍
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 19 മെയ് 2016 (08:01 IST)

വിവാദമായ ലാവ്‌ലിന്‍ കേസില്‍ സമര്‍പ്പിച്ചിരിക്കുന്ന എല്ലാ ഹര്‍ജികളും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
മുന്‍വൈദ്യുതി മന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയനെ കുറ്ററവിമുക്തനാക്കിയ നടപടിക്കെതിരെ
സിബിഐ സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് രാജാ വിജയരാഘവനാണ് ഹര്‍ജി പരിഗണിക്കുന്നത്.

ലാവ്‌ലിന്‍ കേസ് വേഗം പരിഗണിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജിയും കോടതി പരിഗണിക്കും.
സുപ്രധാന തെളിവുകൾ ഹാജരാക്കാൻ ലാവ്‍ലിൻ റിവിഷൻ ഹർജിയിൽ കക്ഷിചേർക്കണമെന്നാവശ്യപ്പെട്ട് പാലാ സ്വദേശി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കും.

ലാവ്‌ലിന്‍ ഇടപാടിൽ ഇടനിലക്കാരനായ ദിലീപ് രാഹുലനെ കേസിൽ കക്ഷിചേർത്തിട്ടില്ലെന്നാണ് അപേക്ഷയിലെ പ്രധാന ആരോപണം. ദിലീപ് രാഹുലൻ ഇടപാടിൽ കമ്മിഷൻ പറ്റിയിട്ടുണ്ട്. ഇതു തെളിയിക്കുന്നതിനുള്ള രേഖകൾ ഹജരാക്കാമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട ലാവ്‌ലിന്‍ കരാറില്‍ സര്‍ക്കാരിന് 86.25 കോടിയുടെ നഷ്ടമുണ്ടായി എന്നായിരുന്നു സിബിഐ കേസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :