Last Modified വെള്ളി, 9 ഓഗസ്റ്റ് 2019 (14:12 IST)
മലപ്പുറം നിലമ്പൂരിലെ കവളപ്പാറയിൽ ഉരുൾപ്പൊട്ടലുണ്ടായ സ്ഥലത്തേക്ക് പാലക്കാട് നിന്നുമുള്ള ദുരന്തനിവാര സേന പുറപ്പെട്ടു. മുപ്പതോളം വീടുകളിലായി അൻപതോളം ആളുകൾ കവളപ്പാറയിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ഉരുൾപ്പൊട്ടലുണ്ടായത് എന്നാണ് പ്രദേശവാസികൾ പറയുന്നത്.
പ്രദേശത്തേക്കുള്ള ഗതാഗത മാർഗങ്ങൾ മുഴുവൻ തടസപ്പെട്ടിരിക്കുകയാണ്. ഇതോടെയാണ് വിവരം പുറത്തറിയാൻ വൈകിയത്. മണിക്കൂറുകൾക്ക് ശേഷമാണ് കവളപ്പാറയിൽ സർക്കർ നടപടിയുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തു വന്നതോടെയാണ്. പൊലീസ് സംഘത്തെയും ദുരന്ത നിവാരണ സേനയെയും എത്തിക്കാൻ സർക്കാർ തീരുമാനിച്ചത്.
പാലക്കാട് ക്യാംപ് ചെയ്തിരുന്ന ദുരന്ത നിവാരണ സേനയുടെ സംഘമാണ് കവളപ്പാറയിലേക്ക് എത്തുക. സംഘം അധികം വൈകാതെ തന്നെ എത്തിച്ചേരും എന്നാണ് വിവരം. എന്നാൽ വീടുകൾ പൂർണമായും മണ്ണുമൂടിയ അവസ്ഥയാണ് പ്രദേശത്ത് ഉള്ളത്. രക്ഷാ പ്രവർത്തനത്തിന് വേണ്ട വാഹനങ്ങൾക്ക് പോലും എത്താൻ സാധിക്കത്ത നിലയിലാണ് പ്രദേശം.