മോഹൻലാല്‍ മടക്കിയ ലാലിസം ഫണ്ട് കായികതാരങ്ങളുടെ സ്കോളർഷിപ്പിന്: തിരുവഞ്ചൂർ

 ലാലിസം , മോഹൻലാല്‍ , തിരുവഞ്ചൂർ രാധാകൃഷ്ണൻ , ദേശീയ ഗെയിംസ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 24 ജൂണ്‍ 2015 (13:28 IST)
ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ച് നടന്ന മോഹൻലാലിന്റെ മ്യൂസിക് ബാൻഡായ ലാലിസത്തിനായി നൽകിയ പണം കായിക താരങ്ങൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനു ഉപയോഗിക്കുമെന്ന് കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ.

1,63,77,600 രൂപയാണ് പരിപാടിക്കുവേണ്ടി ബാന്‍ഡ് കൈപ്പറ്റിയത്. പിന്നീട് സ്പീഡ് പോസ്റ്റ് വഴി ലാല്‍ 1.63 കോടിയുടെ ചെക്ക് സര്‍ക്കാരിന് അയക്കുകയാണ് ചെയ്തത്. ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ച് നടന്ന ലാലിസം വിവാദത്തില്‍ പെട്ടതോടെ സ്പീഡ് പോസ്റ്റ് വഴി ലാല്‍ 1.63 കോടിയുടെ ചെക്ക് സര്‍ക്കാരിന് അയക്കുകയായിരുന്നു.

പണം സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ലാലിസത്തിനായി ചെലവഴിച്ച പണം മടക്കി നല്‍കേണ്ടതില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയതോടെ അദ്ദേഹത്തിന്റെ അഭ്യര്‍ഥനപ്രകാരം പണം കായിക മേഖലയില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍
തീരുമാനിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :