അന്യസംസ്ഥാന തൊഴിലാളി കോഴിക്കോട് ട്രയിന്‍ തട്ടി മരിച്ചു

കോഴിക്കോട്| JOYS JOY| Last Modified ശനി, 2 ജനുവരി 2016 (08:44 IST)
അന്യസംസ്ഥാന തൊഴിലാളി കോഴിക്കോട് ട്രയിന്‍ തട്ടി മരിച്ചു. ശനിയാഴ്ച രാവിലെ അഞ്ചുമണിക്കും ആറരയ്ക്കും ഇടയിലാണ് അപകടം നടന്നതെന്ന് ആര്‍ പി എഫ് പറഞ്ഞു. റെയില്‍വേ ജീവനക്കാരാണ് മൃതദേഹം കണ്ടത്.

നഗരത്തിലെ രണ്ടാം ഗേറ്റിനു സമീപത്താണ് അപകടം നടന്നത്. അതേസമയം, മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. റെയില്‍വേ ജീവനക്കാരാണ് മൃതദേഹം കണ്ടത്.

പൊലീസ് കേസ് എടുത്തിട്ടുണ്ട്. മരിച്ചയാള്‍ ആരെന്നറിയുന്നതിനുള്ള ശ്രമം തുടങ്ങിയതായി പൊലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :