ഓഫറുകളറിഞ്ഞതോടെ പിന്‍‌വലിഞ്ഞു; കെവി തോമസ് ബിജെപിയിലേക്ക് ഇല്ല - നാളെ സോണിയാ ഗാന്ധിയെ കാണും

 kv thomas , congress , bjp , ലോക്‌സഭ , കോണ്‍ഗ്രസ് , കെ വി തോമസ്
ന്യൂഡല്‍ഹി| Last Updated: ഞായര്‍, 17 മാര്‍ച്ച് 2019 (16:28 IST)
ലോക്‌സഭ തെരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിൽ നിന്നും തഴയപ്പെട്ടതിന് പിന്നാലെ ബിജെപി ക്യാമ്പിലേക്ക് നീങ്ങാനുള്ള നീക്കം ഉപേക്ഷിച്ച് കെ വി തോമസ്. കോൺഗ്രസിനോട് ഇടഞ്ഞെങ്കിലും ബിജെപിയിലേക്ക് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സോണിയാ ഗാന്ധിയെ നാളെ കണ്ട ശേഷം ഭാവി തീരുമാനിക്കും എന്ന നിലപാടിലാണ് ഇപ്പോൾ കെവി തോമസ്. നിലപാട് മാറ്റത്തിന്‍റെ ഫലമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും.

ഓഫറുകൾ മുന്നോട്ടുവച്ച് കെ വി തോമസിനെ അനുനയിപ്പിക്കാനാണ് കോൺഗ്രസ് ദേശീയ നേതൃത്വം നീക്കം നടത്തിയത്. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഈ ശ്രമം ഫലം കാണുകയും ചെയ്‌തു. സോണിയയുമായി നടത്തുന്ന കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം പുതിയ സ്ഥാനമാനങ്ങള്‍ കെ വി തോമസിനെ തേടിയെത്തുമെന്നാണ് റിപ്പോര്‍ട്ട്.

യുഡിഎഫ് കണ്‍വീനര്‍, അല്ലെങ്കില്‍ എഐസിസി പദവി എന്നിവ എന്നിവയാണ് കെ വി തോമസിന് മുന്നില്‍ ഹൈക്കമാന്‍ഡ് വെച്ച ഓഫറുകള്‍.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :