രേണുക വേണു|
Last Modified വ്യാഴം, 7 ഏപ്രില്‍ 2022 (08:05 IST)
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് തന്റെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിക്കും. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമോ എന്ന് ഇന്ന് അറിയിക്കും. സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നതിന് എ.ഐ.സി.സി കെ.വി.തോമസിന് അനുമതി നിഷേധിച്ചെങ്കിലും എത്തില്ലെന്ന് അദ്ദേഹം സിപിഎമ്മിനെ അറിയിച്ചിട്ടില്ല. ഇന്ന് 11 മണിക്ക് തീരുമാനം അറിയിക്കുമെന്ന് കെ.വി.തോമസ് വ്യക്തമാക്കിയിട്ടുണ്ട്. പങ്കെടുത്താല്‍ കെ.വി.തോമസിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന കെ..പി.സി.സി. അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പങ്കെടുക്കുന്ന സെമിനാര്‍ മറ്റന്നാളാണ് കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നടക്കുക.