സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 27 മാര്‍ച്ച് 2025 (14:14 IST)
പോക്‌സോ കേസില്‍ കുട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അറസ്റ്റ് ചെയ്താല്‍ 25000 രൂപയുടെ ആള്‍ ജാമ്യത്തില്‍ വിടണം എന്നാണ് ജാമ്യ വ്യവസ്ഥ. കോഴിക്കോട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഘട്ടത്തില്‍ ആയതിനാല്‍ മറ്റ് നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. നാലു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു എന്ന് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
കഴിഞ്ഞവര്‍ഷം ജൂണിലായിരുന്നു സംഭവം. എന്നാല്‍ സ്വത്ത് സര്‍ക്കവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നു എന്നാണ് ജയചന്ദ്രന്‍ പറയുന്നത്. ജയചന്ദ്രന്‍ നല്‍കിയ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ജയചന്ദ്രന്‍ സുപ്രീംകോടതിയെ സമീപിച്ചത്.