കുറ്റാലത്ത് സഞ്ചാരികള്‍ക്ക് പ്രവേശനത്തിനും കുളിക്കാനും അനുമതി

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 15 ഡിസം‌ബര്‍ 2020 (18:06 IST)
തെന്മല: തമിഴ്നാട് കേരളം അതിര്‍ത്തി ജില്ലയായ തെങ്കാശിയിലെ
സഞ്ചാരമേന്ദ്രമായ കുറ്റാലം അരുവിയില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശന അനുമതിക്കൊപ്പം കുളിക്കാനും നല്‍കി. തെങ്കാശി കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ അരുവികളില്‍ കുളിക്കാന്‍ ജനത്തിന് അനുമതി നല്‍കി.

എന്നാല്‍ വിനോദ സഞ്ചാരികളെ കോവിഡ്
മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇവിടേക്ക് കടത്തിവിടുക. ദിവസവും രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് പ്രവേശന അനുമതി.

കുറ്റാലത്ത് മൊത്തത്തില്‍ ചെറുതും വലുതുമായി അഞ്ച് അരുവികളുണ്ട്. ഇവിടെ എല്ലാ വര്‍ഷവും കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ നടക്കുന്ന ചാറല്‍വിഴാ ഉത്സവം പ്രസിദ്ധമാണ്. എന്നാല്‍ ഇത്തവണ കോവിഡ്
നിയന്ത്രണം ഉണ്ടായിരുന്നതിനാല്‍ ഈ ആഘോഷം ഉണ്ടായിരുന്നില്ല.

അതെ സമയം കുറ്റാലം തുടര്‍ന്നെങ്കിലും കേരളം അതിര്‍ത്തിയായ ആര്യങ്കാവിലെ പാലരുവി തുറന്നെങ്കിലും ഇതുവരെ ഇവിടെ കുളിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. ഇത് സഞ്ചാരികളുടെ എണ്ണത്തെ ബാധിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :