കുണ്ട‌റ പീഡനക്കേസ്; പ്രതി വിക്ടർ മറ്റൊരു പെൺകുട്ടിയേയും പീഡിപ്പിച്ചു, ഇയാൾക്കെതിരെ കൊലപാതക ആരോപണവും

കുണ്ടറ പീഡനക്കേസ്; വിക്ടറിനെതിരെ മറ്റൊരു കൊലപാതക കേസുകൂടി

കുണ്ടറ| aparna shaji| Last Modified ബുധന്‍, 22 മാര്‍ച്ച് 2017 (10:29 IST)
കുണ്ടറയിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചകേസിൽ അറസ്റ്റിലായ ഡാനിയേലിനെതിരെ (വിജയൻ 66) വീണ്ടും കൊലപാതക ആരോപണവും മറ്റൊരു കേസും. കൊച്ചുമകളെ പീഡിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ വിക്ടർ മറ്റൊരു പെൺകുട്ടിയേയും പീഡിപ്പിച്ചിരുന്നതായി റിപ്പോർട്ട്.

അതോടൊപ്പം, കൊലപാതകത്തിനും ഇയാൾക്കെതിരെ പരാതി ലഭിച്ചിരിക്കുകയാണ്. 2010ല്‍ കുണ്ടറയില്‍ മരിച്ച പതിനാലുകാരന്റെ അമ്മയാണ് വിക്ടറിനെതിരെ കൊലപാതകത്തിന് പരാതി നല്‍കിയിരിക്കുന്നത്. വിക്ടറും മകനും ചേര്‍ന്നു പതിനാലുകാരനെ കൊലപ്പെടുത്തിയതാണെന്നാണു പരാതി. മുമ്പ് വിക്ടറിന്റെ അയല്‍വാസിയായിരുന്നു പരാതിക്കാരി.

വീട്ടിൽ ആരുമില്ലാത്ത സമയത്താണ് വിക്ടറിന്റെ അയൽവാസിയായ പതിനാലുകാരൻ തൂങ്ങിമരിച്ചത്. കുട്ടിയുടെ അമ്മയും സഹോദരിയും അച്ഛനുമായി ആശുപത്രിയിലായിരുന്നു. ആ മരണം കൊലപാതകമാണെന്ന് അന്നു തന്നെ കുടുംബം കുണ്ടറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്നതു കൃത്യമായി അന്വേഷിക്കാൻ പൊലീസ് തയാറായിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :