കുഞ്ചാക്കോ ബോബനെ മഞ്ജു വാര്യർ തല്ലി, ഒന്നല്ല രണ്ടു തവണ; മാപ്പ് പറഞ്ഞ് മഞ്ജു !

കുഞ്ചാക്കോ ബോബനെ മഞ്ജു വാര്യർ തല്ലി, ഒന്നല്ല രണ്ടു തവണ; മാപ്പ് പറഞ്ഞ് മഞ്ജു !

കൊച്ചി| aparna shaji| Last Updated: ബുധന്‍, 16 മാര്‍ച്ച് 2016 (18:56 IST)
മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ഒരുമിച്ചഭിനയിച്ച രണ്ടാമത്തെ ചിത്രമായിരുന്നു അന്തരിച്ച രാജേഷ് പിള്ളയുടെ വേട്ട. വേട്ടയിലെ ഒരു രംഗത്തിൽ മഞ്ജു അവതരിപ്പിച്ച ശ്രീബാല എന്ന പൊലീസ് ഓഫീസർ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ചാക്കോച്ചൻ അവതരിപ്പിച്ച മെൽബിനെ തല്ലുന്നുണ്ട്. എന്നാൽ മഞ്ജുവിന്റെ ആ അടി കുൻഞ്ചാക്കോ ബോബന് ശരിക്കും കൊണ്ടിരുന്നുവെന്ന് മഞ്ജു പറഞ്ഞു.

മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വേട്ടയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് താൻ അബന്ധവശാൽ കുഞ്ചാക്കോ ബോബനെ തല്ലിയെന്ന് മഞ്ജു പറഞ്ഞത്. മെൽബിനെ തല്ലുന്ന സീനിന്റെ റിഹേഴ്സലിനിടയിൽ രണ്ടു തവണ ശരിക്കും കുഞ്ചാക്കോ ബോബന് അടിയേറ്റിരുന്നു. അതിനു ശേഷം ഷൂട്ടിങ്ങിനിടയിലും മഞ്ജു കുഞ്ചാക്കോയെ തല്ലിയത് ശരിക്കും കൊണ്ടിരുന്നു.

മുൻപ് ഇത്തരത്തിൽ ഒരനുഭവം ഇല്ലാത്തതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും തന്റെ പ്രവൃത്തിൽ ഖേദിച്ച് കൊണ്ട് കുഞ്ചാക്കോ ബോബനോട് മാപ്പ് പറയുകയും ചെയ്തുവെന്ന് മഞ്ജു അറിയിച്ചു. സിനിമയ്ക്കു വേണ്ടി ചാക്കോച്ചൻ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. ഹൗ ഓൾഡ് ആർ യു ആയിരുന്നു ഇരുവരും ഒരുമിച്ചഭിനയിച്ച ആദ്യ ചിത്രം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :