രാജ്യത്ത് മറ്റിടങ്ങളിൽ കാണാത്ത രാഷ്ട്രീയ അതിക്രമങ്ങളാണ് കേരളത്തിൽ സിപിഎം നടപ്പാക്കുന്നത്, ഉത്തരവാദിത്തം ബിജെപിയുടെ മേൽ കെട്ടിവെക്കാനാണ് ശ്രമമെന്ന് കുമ്മനം രാജശേഖരൻ

കണ്ണൂരിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ആർ എസ് എസ് ബിജെപി പ്രവർത്തകർക്ക് ഒരു പങ്കുമില്ലെന്ന് കുമ്മനം രാജശേഖരൻ. അക്രമം അഴിച്ചു വിടാനാണ് സിപിഎം ശ്രമിച്ചതെന്നും ഉത്തരവാദിത്തം ബിജെപിയുടെ മേൽ കെട്ടിവെക്കുകയാണ് അവരുടെ ലക്ഷ്യമെന്നും കുമ്മനം ഫേസ്ബു

aparna shaji| Last Modified ബുധന്‍, 13 ജൂലൈ 2016 (14:48 IST)
കണ്ണൂരിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ആർ എസ് എസ് ബിജെപി പ്രവർത്തകർക്ക് ഒരു പങ്കുമില്ലെന്ന് കുമ്മനം രാജശേഖരൻ. അക്രമം അഴിച്ചു വിടാനാണ് സിപിഎം ശ്രമിച്ചതെന്നും ഉത്തരവാദിത്തം ബിജെപിയുടെ മേൽ കെട്ടിവെക്കുകയാണ് അവരുടെ ലക്ഷ്യമെന്നും കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കണ്ണൂരിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ യഥാർത്ഥ കുറ്റവാളികളെ ഉടൻ കണ്ടെത്തണം. പയ്യന്നൂരിൽ നടന്ന കൊലപാതകവുമായി ആർ എസ് എസ് - ബിജെപി പ്രവർത്തകർക്ക് ഒരു പങ്കുമില്ലെന്നാണ് വ്യക്തമായിട്ടുള്ളത്. എന്നാൽ അകാരണമായി ബിജെപി - ആർ എസ് എസ് പ്രസ്ഥാനങ്ങളെ പ്രതിപട്ടികയിലാക്കി അക്രമം അഴിച്ചു വിടാനാണ് സിപിഎം ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് പയ്യന്നൂരിൽ ബിഎംഎസ് പ്രവർത്തകനെ കൊലപ്പെടുത്തിയത്, നിരവധി വീടുകളും വാഹനങ്ങളും തകർത്തത്.

അക്രമരാഷ്ട്രീയം ബിജെപിയുടെ ലക്ഷ്യമല്ല. നിരവധി പ്രകോപനങ്ങൾ ഉണ്ടായിട്ടും നിയമപരമായി പരിഹാരം കാണാനാണ് ബിജെപിയും ആർഎസ്എസും ശ്രമിച്ചിട്ടുള്ളത്. എന്നാൽ അക്രമ സംഭവങ്ങൾ സൃഷ്ടിച്ച് അതിന്റെ ഉത്തരവാദിത്തം ബിജെപിയുടെ മേൽ കെട്ടിവെക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. കണ്ണൂരിൽ നിരന്തരമായി നടക്കുന്ന സംഭവപരമ്പരകൾക്ക് സിപിഎം നേതൃത്വമാണ് ഉത്തരവാദി. അക്രമം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതാണ് കണ്ണൂർ അശാന്തമാകാൻ കാരണം. അക്രമം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അത് അപലപനീയമാണ്.

കഴിഞ്ഞ ദിവസം നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. നിരന്തരമായ അക്രമങ്ങളുടെ കാരണം കണ്ടെത്താതതും നടപടി ഇല്ലാത്തതുമാണ് കണ്ണൂരിൽ അക്രമം തുടർക്കഥയാകാൻ കാരണം. ബിജെപി ഭരിക്കുന്നതുൾപ്പെടെ പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ പോലും കമ്മ്യൂണിസ്ററ് പാർട്ടിയുടെ പ്രവർത്തനങ്ങളെ കായികമായി തടയിടുകയോ ഒരു പ്രവർത്തകൻ പോലും കൊല്ലപ്പെടുകയോ ചെയ്തിട്ടില്ല. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിലൊന്നും കാണാത്ത രാഷ്ട്രീയ അതിക്രമങ്ങളാണ് കേരളത്തിൽ സിപിഎം നടപ്പാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്; ഇന്ത്യ അകലെയുള്ള ഒരു വീടുപോലെ
ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്. ...

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...