കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ പെട്രോള്‍ 60രൂപയ്ക്ക് ലഭിക്കും: കുമ്മനം

ശ്രീനു എസ്| Last Modified വ്യാഴം, 4 മാര്‍ച്ച് 2021 (08:44 IST)
കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ പെട്രോള്‍ 60രൂപയ്ക്ക് ലഭിക്കുമെന്ന് കുമ്മനം രാജശേഖരന്‍. പെട്രോള്‍ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനെ കുറിച്ച് എന്തുകൊണ്ടാണ് കോണ്‍ഗ്രസും സിപിഎമ്മും അഭിപ്രായം പറയാത്തതെന്നും അദ്ദേഹം ചോദിച്ചു. ജിഎസ്ടി നടപ്പാക്കിയാല്‍ പെട്രോള്‍ വില 60രൂപയോളമേ വരുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി ഒരിക്കലും നടപ്പാക്കില്ലെന്നാണ് തോമസ് ഐസക് പറയുന്നത്. ബിജെപി അധികാരത്തിലെത്തിയാല്‍ ജിഎസ്ടി നടപ്പിലാക്കുകയും പെട്രോള്‍ വില 60ല്‍ എത്തിക്കുകയും ചെയ്യും. അസം സര്‍ക്കാര്‍ സംസ്ഥാന വിഹിതം വെട്ടിക്കുറച്ചെന്നും എന്തുകൊണ്ടാണ് കേരളത്തില്‍ അത് സാധിക്കുന്നില്ലെന്നും കുമ്മനം ചോദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :